മനസ്സില്‍ ഉറപ്പിച്ചതാണ് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്ന്. അന്നത്തെ തീരുമാനങ്ങള്‍ക്ക് യൌവനത്തിന്റെ ശക്തിയും പക്വതയില്ലായ്മയുടെ മുഷ്കും ഉണ്ടായിരുന്നു. ഇന്ന് പ്രായത്തേയും വെല്ലുവിളിച്ചുകൊണ്ട് ശരീരം ജീര്‍ണിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പഴയതെല്ലാം തിരിച്ചു പിടിക്കാം എന്ന വ്യാമോഹം ഒന്നും ഇല്ലെങ്കിലും, മരണത്തിന്റെ ഇരുണ്ട അറയിലേക്ക് കേറും മുമ്പേ ഒരു ദിവസം. ഒരേ ഒരു ദിവസം. ശരിയും തെറ്റും അളക്കാന്‍ അല്ല. നിങ്ങളെയും എന്നെയും അളക്കാന്‍ അല്ല. ഇന്നലെയും ഇന്നും അളക്കാന്‍. നാളെ എന്നതിന് അളവുകോല്‍ ഇല്ലല്ലോ ....
ഒരു Classmates സിനിമയുടെ background പോലെ എല്ലാവരും എത്തിയിട്ടുണ്ട്. ഒരു പത്തു വര്‍ഷത്തിന്റെ ഇടവേള പലരെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിട്ടുണ്ട് . പലര്‍ക്കും നര കേറുന്നു , നെറ്റി കേറുന്നു , പലരും തടിച്ചു. കുട്ടികള്‍, കുടുംബം, തിരക്ക് . ചിലര്‍ക്ക് എങ്കിലും ജീവിതം അത്ര സുഖകരം അല്ലെന്നു തോന്നി. അപൂര്‍വ്വം എങ്കിലും ചിലര്‍ക്ക് പാശ്ചാത്യ നാടിന്റെ മോടിയും. എല്ലാവരെയും അടുത്ത് കണ്ടതിന്റെ സന്തോഷം ഒരു വശത്ത് ഉണ്ടെങ്കിലും പരിഭ്രമം മറ്റൊരു രീതിയില്‍ പിടിമുറുക്കിയിരുന്നു. പലരും പഴയ കൂടുകാരികളോട് കുസൃതി പറയുന്നുണ്ട്. ഇല കൊഴിഞ്ഞു പോയ പ്രണയം, പാതി വഴിയില്‍ എവ്ടെയോ മുറിഞ്ഞ സൗഹൃദം, പത്തു വര്‍ഷകാലത്തെ ഓര്‍മകളും. എല്ലാവര്ക്കും പറയാന്‍ നൂറു കൂട്ടം കഥകള്‍.
എത്തിയിട്ട് മണിക്കൂര്‍ ഒന്നായി എന്ന കാര്യം ഇപ്പോഴാണ് ഓര്‍ത്തത്. ആരോടും സംസാരിച്ചതും ഇല്ല എന്നതും. താനിവിടെ ഒരു വിളിപാടകലെ മാറി നില്കുകയാണ്. ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ താണ്ടി പുറകോട്ടു പോകുകയാണ്. ഓരോ മണ് തരിയും ചെടിയും ഓരോ കഥകള്‍ ആണ്. എല്ലാത്തിനോടും പോരടിച്ചു ജീവിച്ച കാലം എന്നോ നഷ്ടം വന്നിരിക്കുന്നു. എല്ലാം നേടിയെന്ന പുഞ്ചിരി പുറത്ത് കാണിച്ചു കൊണ്ട് തന്നെ, എവിടെയോ ചില കൈമോശം വന്ന മോഹങ്ങള്‍. അങ്ങനെ എന്തിനെയോ തേടി ആണ് ഞാന്‍ വന്നിരികുന്നത്. എല്ലാ കൂടുകാരെയും കണ്ടു, എല്ലാവരും നല്ല നിലയില്‍. കുട്ടികള്‍ മിടുക്കന്മാരും മിടുക്കികളും .
ഇങ്ങനെ പലതും ആലോചിച്ചു ഞാന്‍ നടന്നു നീങ്ങി. പലരെയും കണ്ടു.സംസാരിച്ചു. എല്ലാവര്ക്കും ഒരേ ചോദ്യങ്ങള്‍. പലതിനും ഞാന്‍ ഉത്തരം പറഞ്ഞുവോ എന്ന് ഓര്‍മയില്ല. എന്റെ ശ്രദ്ധ തിരിയുന്നു എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങി. പരിഭ്രമം ഉള്ളില്‍ ഒതുക്കാന്‍ ഞാന്‍ സെല്‍ എടുത്തു വിളിച്ചു.
"നമുക്ക് പോകാം. എനിക്ക് വയ്യ "
"കണ്ടോ?"
"ഇല്ല. പോകാം."
"വന്നിട്ടുണ്ട് . കണ്ടിട്ട് വരൂ"
"വേണ്ട. നമുക്ക് പോകാം."
"പറയുന്നത് കേള്ക്കു".
ഓഫ്.
അതെ. വന്നിട്ടുണ്ട്. ഞാന്‍ കണ്ടു. ഇളം നീല സാരിയില്‍ അയാളുടെ അടുത്തു നില്കുന്നത് ഭാര്യയാണ്. കൂടെ ഒരു വെള്ള ഫ്രോക്ക് ഇട്ട കുട്ടിയും. അയാള്‍ തടിച്ചിരിക്കുന്നു. കണ്ണുകളില്‍ പഴയ തിളക്കം ഇല്ല, എങ്കിലും സന്തോഷവാന്‍ ആണ്. സുന്ദരിയാണ് അവള്. നാട്ടിന്പുറത്തുകാരി ആയിരുന്നോ എന്നറിയില്ല, ഞാന്‍ കൊടുത്ത ഹസ്തദാനം അവര്‍ക്ക് അത്ര ഇഷ്ടപെട്ടില്ല. എന്നെ കുറിച്ച് അയാള്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കാന്‍ ധൈര്യപെട്ടില്ല. ചായ കുടിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറി.
"എനിക്ക് പോയിട്ട് തിരക്ക് ഉണ്ട്. പിന്നെ എപ്പോഴെങ്കിലും ആകാം. ഒന്ന് കാണാന്‍ തോന്നി. ഇനി പറ്റുമോ എന്നറിയില്ലല്ലോ. അതുകൊണ്ട് വന്നതാണ് ."
തിരികെ നടക്കും നേരം കാറില്‍ ഇരുന്നു മുഷിഞ്ഞ എന്റെ മകന് ഓടി വന്നു.
"എങ്ങനെ ഉണ്ടെടാ അമ്മേടെ കോളേജ് ?"
"mamma... Ua friend's chick looks gorgeous!! She is B...."
വെള്ളിടി വെട്ടിയ വണ്ണം ഞാന്‍ അയാളെ നോക്കി. ഒരു നിമിഷം അയാള്‍ പകചു. പിന്നെ ചിരിക്കുവാന്‍ തുടങ്ങി. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ എനിക്ക് കൈമോശം വന്ന ചിരി...

1 comment:
Now this is what I am talking about. Really nice article dear
Post a Comment